ഭൂമിയിലെ മാലാഖമാർ

കോവിഡ് 19, ഈ ലോകത്തെ മുഴുവനായി പിടിച്ചുലച്ച മഹാമാരി നമുക്ക് കാണിച്ചു തന്നത് ഇന്നേവരെ ആരും ശ്രദ്ധിക്കാത്ത അല്ലെങ്കിൽ വലിയ വില കൽപ്പിക്കാതെ പോയ ഒരുപാടു അമാനുഷികരെയാണ്-യഥാർത്ഥ മാലാഖമാർ .അതെ, ആരോഗ്യ പ്രവർത്തകരും പോലീസുകാരും ഒക്കെത്തന്നെ നമ്മൾ ഇതുവരെ കാണാതെപോയ വലിയ മനസ്സിന് ഉടമകളാണ്‌.അവരും മനുഷ്യരാണ് ഒരു പക്ഷെ ഈ രാജ്യത്തിൻറെ പല തട്ടുകളിലായി ജീവിക്കുന്ന സാധാരണ മനുഷ്യർ.പക്ഷെ അവർക്കു ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തിനോടുള്ള പ്രതിബദ്ധത, സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും പോലും വേണ്ടത്ര ശ്രദ്ധിക്കാതെ അവർ ചെയ്യുന്ന തൊഴിലിനോട് കാണിക്കുന്ന ആത്മാർത്ഥത,ഇതൊക്കെയാണ് അവരെ നമ്മളിൽ നിന്നും വ്യത്യസ്തരാക്കുന്നത് .നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു ശത്രു മനുഷ്യൻ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ ഒക്കെ ചിന്നഭിന്നമാക്കുമ്പോൾ,സ്വന്തം ജീവന് പോലും വിലകല്പിക്കാതെ വാളും പരിചയുമെടുത്തു പോരാടാൻ അവർ കാണിക്കുന്ന ധീരത ,ഇതിനൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.എന്നിട്ടും അവർക്ക് അര്ഹിക്കുന്ന പ്രതിഫലമോ പ്രശംസയോ ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ സത്യം.അവർ ഇതൊന്നും പണത്തിനോ പ്രശസ്തിക്കോ വേണ്ടി ചെയ്യുന്നതല്ലെങ്കിലും അവരെ കൂടെ നിർത്തുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും വേണ്ടത് ഓരോ പൗരന്റെയും കടമയാണ്.സ്വന്തം ജീവൻ രക്ഷിക്കുന്നവരുടെ രക്ഷക്കായി നമ്മൾ ഓരോരുത്തരും കൈകോർക്കേണ്ട ഒരു സാഹചര്യം ആണ് ഇത്.ഇതിനു വേണ്ടി മുന്നിട്ടിറങ്ങി പല സന്നദ്ധ സംഘടനകളും  രൂപീകരിക്കുന്ന നല്ലവരായ സഹോദരങ്ങൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട് എന്ന കാര്യത്തിൽ നമുക്കഭിമാനിക്കാം.പക്ഷെ അവർ ഒരു ന്യൂനപക്ഷം മാത്രം. ഈ വിപത്തിനെ ഈ ലോകത്തു നിന്നും മുഴുവനായി തുടച്ചു നീക്കാൻ ഇനിയും അവരുടെ സേവനവും സഹായവും കൂടിയേതീരൂ.ഇതുവരെ പ്രവർത്തിച്ചതിനുള്ള അഭിനന്ദനങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെഭാഗത്തുനിന്നും ലഭിച്ചാൽ,അത് അവർക്ക് നല്കുന്ന ഊർജ്ജം ഒരു പക്ഷെ ഈ വൈറസിനെ പോലും വിറപ്പിച്ചേക്കാം.

അവരെ സഹായിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിന് പകരം ഉപദ്രവിക്കുകയും അവർ നേടിയെടുത്ത വിജയത്തെ എല്ലാം വെറുതെയാക്കുന്ന തരത്തിലും ഉള്ള പ്രവർത്തികളും ഈ ലോക്ക്ഡൗൺ  കാലത്തു നമുക്ക്  കാണാൻ സാധിച്ചു.ക്വാറന്റൈൻ  ലംഘിക്കുകയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകെയും ചെയ്തതിന്റെ റിപോർട്ടുകൾ കുറച്ചൊന്നുമല്ല പുറത്തു വന്നത്.ഇവർ മനസ്സിലാക്കുന്നില്ല ഇവർ തകർക്കാൻ ശ്രമിക്കുന്നത് ആയിരക്കണക്കിന് ആളുകളുടെ  രാപ്പകൽ ഇല്ലാത്ത അധ്വാനത്താതെയും ഒരു നാടിന്റെ മുഴുവൻ പ്രാര്ഥനയെയുമാണെന്നു.സ്വന്തം സമാധാനത്തിനു വേണ്ടി ഒരു നാടിനെ മുഴുവൻ അപകടത്തിലാഴ്ത്തുന്ന  പ്രവർത്തികളാണ് ഇതുപോലുള്ള സാമൂഹികവിരുദ്ധർ ചെയ്യുന്നത്.സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നപടി കാര്യങ്ങൾ ചെയ്‌തെങ്കിലും നമുക്ക് അവർക്ക് ഒരു കൈത്താങ്ങാവാം.

Mandatory Credit: Photo by Press Eye Ltd/Shutterstock (10573973aa)
രോഗപ്രതിരോധത്തിൽ മറ്റു സംസ്ഥാനങ്ങൾ മാതൃകയായിക്കണ്ട നാടാണ് കേരളം.ഫലപ്രദമായ പ്രതിരോധത്തിന്റെ പ്രധാന കാരണമായ ആരോഗ്യ പ്രവർത്തകരോടുള്ള സമീപനത്തിന്റെയും   പെരുമാറ്റത്തിന്റെയും കാര്യത്തിലും നാളെ ഈ ലോകം മുഴുവനും നമ്മുടെ നാടിനെ കണ്ടു പഠിക്കാൻ ഇടയുണ്ടാവട്ടെ.
By Athul V XII-C

 

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s